മലയിൻകീഴ്:വിളപ്പിൽ സഹകരണ ബാങ്ക് നടപ്പിലാക്കുന്ന വീടിനൊരു ഔഷധ തണൽ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബി.സതീഷ്കുമാർ സ്വാഗതം പറയും.വിളപ്പിൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ അജിജോർജ്ജ്,അനിരാജൻ,ജി.ഭുവനനേന്ദ്രൻ,ടി.എൻ.ദിപേഷ്,വൈ.വി.പ്രവീൺകുമാർ,എം.എസ്.സന്തോഷ്കുമാർ,ശശിധരൻ,സി.ശശിധരൻനായർ,കെ.സതീഷ്കുമാർ,വിശ്വനാഥപിള്ള,ജലജ,കെ.എസ്.മിനി,വി.ശ്രീകല എന്നിവർ സംസാരിക്കും.