കിളിമാനൂർ: മലയ്ക്കൽ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും താലുക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.സി.രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.വിവിധ എൻഡോവ്മെന്റുകൾ താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ വിതരണം ചെയ്തു.ജി.എസ് പ്രതാപൻ, കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ, ജി.എസ്.പ്രതാപൻ,എം.ജി.മോഹൻദാസ്, കെ.ശശാങ്കൻ നായർ,എസ്.സുദർശനൻ, എം.ദിവാകരക്കുറുപ്പ്, സി.ബേബിഗിരിജ, ബി.ജയകുമാരി, കെ.മുരളീധരൻ നായർ, ആർ.മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.