നെടുമങ്ങാട്: ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കർഷകസംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.സി.ഇ.പി കരാറിന്റെ പകർപ്പും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ച് പ്രതിഷേധിച്ചു. നെടുമങ്ങാട് ടൗണിൽ അഡ്വ.ആർ. ജയദേവനും പനവൂരിൽ ആർ. മധുവും കന്യാകുളങ്ങരയിൽ പി.ജി. പ്രേമചന്ദ്രനും ആനാട്ട് കെ. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ്, ഗീതാകുമാരി, കൃഷ്ണകുമാർ, രാജീവ്, രാമചന്ദ്രൻ നായർ, ജനാർദ്ദനൻകുട്ടി നായർ, വേണുഗോപാൽ,​ വെള്ളാഞ്ചറ വിജയൻ, രജി, ആർ.കെ. സുനിൽകുമാർ, എ. നുജൂം, നൗഷാദ്, പ്രദീപ്‌, ബാലചന്ദ്രൻ, ബി. ശ്രീകുമാർ, ആനാട് ബിജു, വേങ്കവിള സുരേഷ് എന്നിവർ നേതൃത്വം നൽകി.