നെടുമങ്ങാട് :ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിൽ ആനാട് പഞ്ചായത്തിലെ സ്കൂളുകളിൽ 1-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉല്ലാസ ഗണിതം കിറ്റ് വിതരണം ചെയ്തു.ആനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ ഉദ്ഘാടനം ചെയ്തു.ബി.പി.ഒ സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ആനാട് എൽ.പി.എസ് ഹെഡ്മാസ്റ്റർ ബിജു സ്വാഗതം പറഞ്ഞു.രാമപുരം ഗവ.യു.പി.എസ് ഹെഡ്മാസ്റ്റർ ജയചന്ദ്രൻ, ചുള്ളിമാനൂർ എസ്.എച്ച്.യു.പി.എസ് ഹെഡ്മാസ്റ്റർ ലോറൻസ്,ചുള്ളിമാനൂർ ഗവ.എൽ.പി.എസ് എച്ച്.എം മഞ്ജുഷ , കൊല്ല ഗവ.എൽ.പി.എസ് എച്ച്.എം സബൂറ ,കുഴിവിള ഗവ.എൽ.പി.എസ് എച്ച്.എം ജയശ്രീ എന്നിവർ പങ്കെടുത്തു.