ngo

തിരുവനന്തപുരം: വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്‌കെയിൽ സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യൂ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എ.പി. സുനിൽ,​ എം.എസ്. ഗണേശൻ,​ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എസ്. സജീദ്,​ ജഗ്‌ഫർ തേമ്പാംമൂട്,​എം.എസ്. അജിത്കുമാർ,​ എസ്. സജീവ് കുമാർ,​ പേരൂർക്കട മോഹനൻ, ​ജില്ലാഭാരവാഹികളായ ഇ.എൽ. സനൽരാജ്,​ ജോൺ കെ. സ്റ്റീഫൻ,​വിപിൻചന്ദ്രൻ,​ വി.എൽ. രാകേഷ് കമൽ,​ ആര്യനാട് ധനേഷ്,​ ടി.കെ. ശക്തി,​ ഷംനാദ് എന്നിവർ സംസാരിച്ചു.