കല്ലമ്പലം : വാളയാർ സംഭവത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രകടനവും മൊഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.ബി.ജെ.പി വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.നാവായിക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് പൈവേലിക്കോണം ബിജു,ജനറൽ സെക്രട്ടറി രാജീവ് മുല്ലനല്ലൂർ,നേതാക്കളായ നാവായിക്കുളം അശോകൻ, ബാബു,സുഭാഷ്,രാജീവ്,രവീന്ദ്ര കുറുപ്പ്,അനിൽ കുമാർ,രതീഷ് കുറുപ്പ്,നിസാം,നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപ,യമുനബിജു, എന്നിവർ നേതൃത്വം നൽകി.