malayinkil

മലയിൻകീഴ്: ശാന്തുമൂല എൻ.എസ്.എസ്.കരയോഗ വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ജി.ശക്തിധരന്റെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,മലയിൻകീഴ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,താലൂക്ക് യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ്കുമാർ,മോഖലാ കണവീനർമാരായ കെ.മുരുകൻനായർ,എ.നാരായണൻനായർ,കരയോഗം സെക്രട്ടറി ബാലചന്ദ്രകുമാർ,കരയോഗം വൈസ് പ്രസിഡന്റ് ആർ,പ്രസന്നകുമാർ,വനിതാസമാജം പ്രസിഡന്റ് കൊച്ചുതങ്കം എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി.,പ്ലസ്.ടു.പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗത്തിലുൾപ്പെട്ട വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു.