തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള മദ്യവിരുദ്ധ ജനകീയമുന്നണി കൺവെൻഷൻ ആവശ്യപ്പെട്ടു. മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നയത്തിനെതിരെ സമര പരിപാടികൾ ആവിഷ്‌കരിക്കാൻ ഡിസംബർ 17ന് കൺവെൻഷൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷനായി. ഒ.കെ കുഞ്ഞിക്കോമു, ജോൺസൺ ഇടയാറൻമുള്ള, ഇയച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ.വർഗീസ് മുഴുത്തേറ്റ്, വി.എസ് ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.