ചിറയിൻകീഴ്: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർച്ചും ധർണയും ഇന്ന് രാവിലെ 9.30ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.കെ.എസ്.എസ്.പി.യു ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് പി.ഭാസവൻ നായർ‌ അദ്ധ്യക്ഷത വഹിക്കും.എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ തിരുവനന്തപുരം നോർത്ത് കെ.എം സക്കീർ,​കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.രാമദാസ്,​ജില്ലാ കമ്മിറ്റി അംഗം എസ്.സദാശിവൻ പിള്ള എന്നിവർ സംസാരിക്കും. കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദ്ദീൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പ്രഭാകരൻ പിള്ള നന്ദിയും പറയും.രാവിലെ എസ്.ബി.ഐയുടെ മുന്നിൽ നിന്നാരംഭിക്കുന്ന മാർ‌ച്ച് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ സമാപിക്കും.