തിരുവനന്തപുരം : വാളയാറിൽ രണ്ടു പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് കേരളകോൺഗ്രസ് ( ജേക്കബ് ) വൈസ് ചെയർപേഴ്‌സൺ ഡെയ്‌സി ജേക്കബ് പറഞ്ഞു. കേരളവനിതാ കോൺഗ്രസ് ( ജേക്കബ് ) സംഘടിപ്പിച്ച പ്രതിഷേധ ജ്വാല രക്തസാക്ഷി മണ്ഡപത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു അവർ. അഡ്വ. ശാന്തമ്മ തോമസ്, പൂവച്ചൽ ഷീബ, വട്ടപ്പാറ ഓമന, ഗായത്രീദേവി, ആർ. ശ്രീജ, ലീന ലാലി എന്നിവർ സംസാരിച്ചു.