perumathura

ചിറയിൻകീഴ് :സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള ചരകപുരസ്‌കാരത്തിന് അർഹനായ ചേരമാൻതുരുത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമ്മദ് ഖാനെ പെരുമാതുറ കൂട്ടായ്മ ആദരിച്ചു.പെരുമാതുറ കൂട്ടായ്മ ഹാളിൽ സംഘടിപ്പിച്ച അവാർഡ് വിതരണവും പൊതുസമ്മേളനവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന ഉദ്ഘാടനം ചെയ്തു.
തയ്യൽ ക്ലാസിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീഹ സിയാദ് നിർവഹിച്ചു.പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് ടി.എം.ബഷീർ അദ്ധ്യക്ഷതവഹിച്ചു.തയ്യൽ പഠനോപകരണ വിതരണം ജെ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.ആർ.രാധാകൃഷ്ണൻ നിർവഹിച്ചു.പെരുമാതുറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ അർണോൽഡ് ദീപക്ക്,ഗാന്ധിയൻ എം.എം. ഉമ്മർ, നൗഷാദ് പെരുമാതുറ,ഷാജഹാൻ അയണിമൂട്,റസിയാ ബിവി,ഷഹീർ ബിൻ സലീം,എം.എം.ഇഖ്ബാൽ,അൻസർ പെരുമാതുറ, തുടങ്ങിയവർ സംസാരിച്ചു.