പാലോട് :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വിതുര ഏരിയ സമ്മേളനം വൃന്ദാവനം കൺവെൻഷൻ സെന്ററിൽ വിതുര ജയകുമാരന്റെ അദ്ധ്യക്ഷതയിൽ സമിതി ജില്ലാ സെക്രട്ടറി വി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എൻ.ഷൗക്കത്തലി,സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു ജാൺ,സുധഎൽ.സുരേന്ദ്രൻ,ജില്ലാ ഭാരവാഹികളായപി.എൻ മധു,കുമാരദാസ്, സുലോചനൻ നായർ എന്നിവർ സംസാരിച്ചു.റിജുശ്രീധർ സ്വാഗതവും മാതാവിജയൻ നന്ദിയും പറഞ്ഞു. 30 അംഗ എക്സിക്യട്ടീവ് കമ്മിറ്റിയിൽ നിന്ന് ഭാരവാഹികളായി പാലോട് റിജുശ്രീധർ (സെക്രട്ടറി),ഇർഷാദ് പറണ്ടോട് (പ്രസിഡന്റ്) ,ജയകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.