തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വട്ടിയൂർക്കാവ് ശാഖയുടെ ചതയ പൂജയോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ശാഖാ മന്ദിരത്തിൽ നാരായണീയം വായന ഉണ്ടായിരിക്കും. ചതയ പൂജ വൈകിട്ട് 6 ന് ആരംഭിക്കും. ചടങ്ങിൽ വിശേഷാൽ പൂജ, നിവേദ്യം എന്നിവ ഉണ്ടായിരിക്കും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറാണ് പൂജ സമർപ്പിക്കുന്നത്. എല്ലാ ശാഖാംഗങ്ങളും പങ്കെടുക്കണമെന്ന് കൺവീനർ കെ. ബാബുസെൻ അറിയിക്കുന്നു.