തിരുവനന്തപുരം : മലങ്കരസഭാ ആസ്ഥാനത്ത് നബിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമതീതമായി മാനവ ഐക്യവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കുക എന്നത് എല്ലാവരുടെയും ബാദ്ധ്യതയാണെന്ന് കർദ്ദിനാൾ മാർ ബെസേലിയോസ് ക്ളീമിസ് ബാവ തിരുമേനി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന നബിദിനാചര പരിപാടികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബായാർ അദ്ധ്യക്ഷത വഹിച്ചു. ലോകശാന്തിക്ക് പ്രവാചകചര്യ എന്ന മിലാദ് സന്ദേശം പാളയം ഇമാം വി.പി. സുഹൈബ് മൗലവി ക്ളീമിസ് ബാവ തിരുമേനിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി പി.സെയ്ദലി, ചിറയിൻകീഴ് ജസീം, അബ്ദുൽ നിസ്താർ, വിഴിഞ്ഞം ഹനീഫ്, ജെ.എം.മുസ്തഫ, എം.സലിം എന്നിവർ സംസാരിച്ചു. ബീമാപള്ളി സക്കീർ സ്വാഗതവും കാരയ്ക്കാമണ്ഡപം താജുദീൻ നന്ദിയും പറഞ്ഞു