പാറശാല: പൂഴിക്കുന്ന് ജംഗ്‌ഷന് സമീപത്തായി തിരുപുറം റോഡിൽ പുതുതായി ആരംഭിച്ച സഞ്ജീവനി ഹോസ്പിറ്റൽ (കാൻസർ ഹെർബൽ കെയർ) കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.ടി.ജോർജ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, വി.ശ്രീധരൻ നായർ, ഗിന്നസ് രാജശേഖരൻ, അഡ്വ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.