തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി വനമേഖലകളിൽ നിന്ന് തണ്ടർബോൾട്ട് സംഘത്തെ പിൻവലിക്കണമെന്ന്, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട മഞ്ചിക്കണ്ടി വനമേഖല സന്ദർശിച്ച സി.പി.ഐ പ്രതിനിധിസംഘം..
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.മഞ്ചിക്കണ്ടിയിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് വിവരിക്കുന്ന റിപ്പോർട്ട്, സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ആവശ്യപ്പെടുന്നു. മാവോവാദികൾ ഉച്ചയ്ക്ക് ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴോ അതിന് തൊട്ടുപിന്നാലെയോ ആണ് തണ്ടർബോൾട്ട് സേന വളഞ്ഞിട്ട് വെടിവച്ച് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
.