തിരുവനന്തപുരം: നോർത്ത് ഉപജില്ലാ കലോത്സവം എസ്.എം.വി ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 10.30ന് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ-കലാ-കായിക കാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.വി സ്കൂൾ, ഗവൺമെന്റ് യു.പി.എസ് തമ്പാനൂർ, ചെട്ടികുളങ്ങര ഗവ.യു.പി സ്കൂൾ എന്നീ വേദികളിൽ നടക്കുന്ന കലോത്സവത്തിൽ നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 8 വരെയാണ് കലോത്സവം.