തിരുവനന്തപുരം:ജില്ലാ ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന റബീഅ് കാമ്പെയിൻ നാളെ രാവിലെ 9ന് കണിയാപുരം ഖാദിരിയ്യ കാമ്പസിൽ സമസ്ത പ്രസിഡന്റ് സെയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.പ്രഭാഷണം,മദ്ഹ്റസൂൽ,മജ്ലിസ്സുന്നൂർ എന്നിവയ്ക്ക് ശേഷം നടക്കുന്ന പ്രാർത്ഥനയ്ക്ക് സെയ്യിദുൽ ഉലമ നേതൃത്വം നൽകും.