ramaswami-88

ഫോർട്ട്‌കൊച്ചി: സംഗീത വിദ്വാൻ മട്ടാഞ്ചേരി തെക്കെ മഠം ആനവാതിൽ ദാദാകോമ്പൗണ്ടിൽ എൻ.പി.രാമസ്വാമി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. കേരള സംഗീത നാടക അക്കാഡമി അവാർഡ്, ദക്ഷിണമൂർത്തി സംഗീത പുരസ്‌കാരം, സംഗീതരത്‌ന പുരസ്‌കാരം, ശ്യാമ ശാസ്ത്രി സംഗീത പുരസ്‌കാരം, ഗാന നിപുണ സംഗീത കുലപതി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കൾ: പരശുരാമൻ (ഡയറക്ടർ എസ്.ഡി.എം ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ), സുബ്രഹ്മണ്യം. മരുമക്കൾ: ജയശ്രീ, പ്രേമ.