തിരുവനന്തപുരം: എം.എ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി ഗവ. ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ. കേരള സർവകലാശാല എം.എ ഇംഗ്ലീഷ് പരീക്ഷയിലാണ് ആനയറ പമ്പ് ഹൗസ് സരോജ സദനത്തിൽ കൃഷ്‌ണപ്രിയ എസ് ഒന്നാം റാങ്കും, കൊല്ലം കാവനാട് കൊടിയിൽ പുത്തൻപുര വീട്ടിൽ എലിസബത്ത് ജോസഫ് രണ്ടാം റാങ്കും നേടിയത്. 1800ൽ 1417മാർക്ക് നേടിയാണ് കൃഷ്‌ണപ്രിയ റാങ്ക് സ്വന്തമാക്കിയത്. എലിസബത്തിന് 1394 മാർക്ക് ലഭിച്ചു.