bodha

കിളിമാനൂർ:ആരോഗ്യ ജാഗ്രത പകർച്ചവ്യാധി നിയന്ത്രണ ബോധവത്കരണ സെമിനാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു.വ്യാപാരികൾ, ഹോട്ടൽ, ബേക്കറി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.ഷാജി,ഹെൽത്ത്‌ സൂപ്പർ വൈസർ രാമദാസ്,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജു കെ.നായർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അൻവർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാലിനി,ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബേബിസുധ എന്നിവർ സംസാരിച്ചു.