കൊച്ചി: വാളയാർ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മാറുംമുമ്പേ കൊച്ചിയിലും 12 വയസുകാരിക്ക് പീഡനം. സംഭവത്തെ തുടർന്ന് പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളായ വടുതല സ്വദേശി ബിബിൻ (25), വർഷ (19) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. 19കാരനായ ലിതിൻ എന്നയാൾക്ക് പീഡിപ്പിക്കാൻ ആവശ്യമായ സഹായം ചെയ്തുകൊടുത്തു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
ഇവർക്കെതിരെ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19കാരനായ മുഖ്യ പ്രതി ഒളിവിലാണ്.
കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തി വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും വർഷയും ബിബിനും സംഭവം മറച്ചുവെച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വീട്ടിലെ ജോലിക്കാരനായിരുന്നു ലിതിൻ.