1. കേരളത്തിലെ ആദ്യ കാർഷിക എൻജിനിയറിംഗ് കോളേജ്?
കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിംഗ് കോളേജ്, തവന്നൂർ
2. കശുഅണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?
ആനക്കയം
3. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ വില്ലേജ്?
ചമ്രവട്ടം
4. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനി?
നെടുങ്കയം
5. ചെറിയ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?
പൊന്നാനി
6. ഇന്ത്യയിലെ ആദ്യത്തെ തേക്ക് മ്യൂസിയം?
നിലമ്പൂരിലെ വെളിയന്തോട്
7. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം?
തിരൂർ
8. വാഗൺ ട്രാജഡി, നടന്ന ഗുഡ്സ് ട്രെയിൻ?
എം.എസ്.എൽ.വി 1711
9. വാഗൺ ട്രാജഡിയെ ബ്ളാക്ക് ഹോൾ ഒഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ചത്?
സുമിത്ത് സർക്കാർ
10. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ?
കെ. ജയകുമാർ
11. തുഞ്ചത്തെഴുച്ഛൻ മലയാള സർവകലാശാലയുടെ മുഖപത്രം?
എഴുത്തോല
12. സ്വരാജ് ട്രോഫി നേടിയ ആദ്യ നഗരസഭ?
മഞ്ചേരി
13. കേരളത്തിലെ ആദ്യ ശുചിത്വപഞ്ചായത്ത് ?
പോത്തുകൽ
14. അവസാന മാമാങ്കം നടന്ന വർഷം?
എ.ഡി. 1755
15. അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ?
ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി
16. മാമാങ്കത്തെക്കുറിച്ച് വിവരം നൽകിയിരുന്ന പോർച്ചുഗീസ് സഞ്ചാരി?
ബാർബോസ
17. മാമാങ്കം കിളിപ്പാട്ട് രചിച്ചത് ?
കാടാഞ്ചേരി നമ്പൂതിരി
18. പൂന്താനത്തിന്റെ ജന്മസ്ഥലം?
കീഴാറ്റൂർ
19.ഇ.എം.എസിന്റെ ആദ്യ കൃതി?
ജവഹർലാൽ നെഹ്റു
20. മുസ്ളിം കാളിദാസൻ എന്നറിയപ്പെടുന്നത്?
മോയിൻകുട്ടി വൈദ്യർ
21. ഉറൂബിന്റെ ശരിയായ പേര്?
പി.സി. കുട്ടികൃഷ്ണൻ.