കല്ലമ്പലം: റബർ ഷീറ്റ് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. ചാരുപാറ ചിറ്റിലഴികം കുന്നുവിള വീട്ടിൽ സജീവ് (35), സീമന്തപുരം ചിത്രനല്ലൂർ വൈ.എം.എ രാജീവ് ഭവനിൽ പച്ച സജി എന്ന ജി. സജീവ് (35) എന്നിവരാണ് പിടിയിലായത്. കിഴക്കനേല കെട്ടിടം ജംഗ്ഷനിൽ ഷുക്കൂർ മൻസിലിൽ നിന്ന് 89 റബർ ഷീറ്റുകളും സീമന്തപുരം സീനയുടെ വീട്ടിൽ നിന്ന് 220 ഷീറ്റുകളുമാണ് മോഷ്ടിച്ചത്. പ്രതികളുടെ പക്കൽ നിന്ന് ഷീറ്റുകൾ കണ്ടെടുത്തു. റൂറൽ എസ്.പി ബി. അശോകന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ അജി ജി. നാഥ്, എസ്.ഐ പി. അനിൽകുമാർ, എ.എസ്.ഐ ഉദയകുമാർ, സി.പി.ഒ മാരായ സുനിൽകുമാർ, ജിഷി, ബാഹുലേയൻ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡു ചെയ്തു.
ചിത്രം: ആർ. സജീവ്
ജി. സജീവ്