നെയ്യാറ്റിൻകര: കൊടങ്ങാവിളയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചു തള്ളി കാറിനു മുന്നിൽ വീണ് മരിച്ച സനൽ കുമാറിന്റെ ഒന്നാം വർഷ അനുസ്മരണ സമ്മേളനം വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . മരണപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കാം എന്നു പറഞ്ഞും ,കുട്ടികളുടെ പഠനം ഏറ്റെടുക്കാംമെന്നും, അവരുടെ കടബാദ്ധ്യത തീർക്കാം എന്നു പറഞ്ഞ് ആ കുടംബത്തെ പറ്റിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്നതെന്നും .യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സനൽ കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകുെമെന്നും കുട്ടികളെ സംരക്ഷിക്കുംമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മുൻ എം.എൽ.എ ആർ. സെൽവരാജ് പറഞ്ഞു. അസംഘിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി സെക്രട്ടി ആർ.വത്സലൻ , മാരായമുട്ടം സുരേഷ് , ജോസ് ഫ്രാങ്ക്ളിൻ , ക്ഷീരകർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അയിര സലിം രാജ് ,,ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ ,അഡ്വ:ആർ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.സനലിന്റെ ഭാര്യയും ,മക്കളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു .
.