കല്ലമ്പലം: മുള്ളറംകോട് ഗവ.എൽ.പി.എസിൽ കേരളപ്പിറവി ദിനാഘോഷം നടന്നു. ഇതിന്റെ ഭാഗമായി നടന്ന സമ്പൂർണ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ രേവതി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൈ ലൈൻ ഉടമ ദീപു കുട്ടികൾക്ക് ക്ലാസ് ലൈബ്രറി സംഭാവന ചെയ്തു. പുസ്തകകൂടയിലേക്ക് കവി ശശി മാവിൻമൂടും റിട്ട.സയന്റിസ്റ്റ് ശശി കെ.വെട്ടൂരും പുസ്തകങ്ങൾ നൽകി. വാർഡ്‌ അംഗങ്ങളായ രഹ്ന നസീർ, പ്രമീള ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ജയ, എസ്.എം.സി വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.