കല്ലമ്പലം:തേവലക്കാട് എസ്.എൻ.യു.പി.എസിൽ ശാസ്ത്ര പരിപോഷണ പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനവും ശാസ്ത്ര പുസ്തക സമാഹരണവും നടന്നു.ഡോ.ഉഷാകുമാരി ശാസ്ത്ര പരിപോഷണ ഉദ്ഘാടനം ചെയ്തു.ആഗോളതാപനം എന്ന വിഷയത്തിൽ കുട്ടികൾ ഐ.സി.ടി അടിസ്ഥാനത്തിൽ ശാസ്ത്ര സെമിനാർ അവതരിപ്പിച്ചു.ശാസ്ത്ര ഓട്ടൻതുള്ളൽ,മെഗാ ക്വിസ് മത്സരം എന്നിവ നടന്നു.കേരളപ്പിറവി ദിന കവിതാലാപനം നടത്തി.ശാസ്ത്രം കേരളത്തിൽ എന്ന വിഷയത്തിൽ പതിപ്പ് പ്രകാശനം നടന്നു.സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, എച്ച്.എം ഷീജ,രാജീവ്,പ്രസീദ എന്നിവർ പ്രസംഗിച്ചു.