കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീ നാരായണവിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഡിസംബർ മുതൽ ഒരുവർഷക്കാലം നിണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്ക് സ്വാഗതസംഘം രുപികരിക്കുന്നതിനായി പൊതുജനങ്ങളുടെ യോഗം 10ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും.