മുടപുരം: പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയ പരിധിയിലുള്ള അഴൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസ് പൂർത്തിയായവരും 46 വയസ് കഴിയാത്തവരും പ്രസ്തുത പഞ്ചായത്തിൽ സ്ഥിര താമസക്കാരുമായ വനിതകൾ ആയിരിക്കണം. വർക്കർമാരുടെ യോഗ്യത : എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർമാർ എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. ആവശ്യമായ രേഖകൾ സഹിതം 25 ന് വൈകിട്ട് 5നകം കഴക്കൂട്ടം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള പോത്തൻകോട് ശിശു വികസന പദ്ധതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫീസ് കഴക്കൂട്ടം, അഴൂർ പഞ്ചായത്തിലെ അംഗൻവാടികൾ, അഴൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 04712414537, 8281999081. വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്‌ട് പോത്തൻകോട്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കഴക്കൂട്ടം - 695582.