തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 47-ാം ചരമവാർഷികാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പാളയത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. രാവിലെ 8ന് പാളയത്തെ ആർ. ശങ്കറിന്റെ പ്രതിമയിൽ നേതാക്കൾ പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി,​ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,​ വി.എം. സുധീരൻ,​ തെന്നല ബാലകൃഷ്ണപിള്ള,​ എം.എം. ഹസൻ,​ അടൂർ പ്രകാശ് എം.പി, ​സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​ തമ്പാനൂർ രവി,​ മൺവിള രാധാകൃഷ്ണൻ,​ മണക്കാട് സുരേഷ്,​ ആർ. വത്സലൻ,​ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ എം.എൽ.എമാരായ വി.എസ്. ശിവകുമാർ,​ എം. വിൻസെന്റ്,​ കെ.എസ്. ശബരീനാഥൻ,​ മുൻ സ്‌പീക്കർ എൻ. ശക്തൻ,​ പാലോട് രവി,​ കരകുളം കൃഷ്ണപിള്ള,​ ഡോ. കെ. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആർ. ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു. 14 ജില്ലകളിലും അനുസ്‌മരണ യോഗങ്ങൾ നടക്കും.