കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ മൊബൈൽ കട കുത്തി തുറന്ന് മൊബൈൽ ഫോണുകൾ കവർന്നു.കുളച്ചൽ നേസവാളർതെരുവ് സ്വദേശി സാകുൽ അമീദിന്റെ കടയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയിൽ ഉണ്ടായിരുന്ന ആറ് സ്മാർട്ട്‌ ഫോണുകൾ, 10കീപാഡ് ഫോണുകൾ, 1000രൂപയും,95000രൂപ വില വരുന്ന സാധനങ്ങളും കവർന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം ആരംഭിച്ചു.