കുഴിത്തുറ:കന്യാകുമാരി തിരുവട്ടാറിൽ തലക്കടിയേറ്റ് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. തിരുവട്ടാർ മേക്കാമണ്ഡപം അമ്പോട്ടുതലവിള പൊൻ ജബസിങ് (40)ആണ് മരിച്ചത് . ജബസിങ്ങിന് ഭാര്യയും മൂന്നുകുട്ടികളുമുണ്ട് . കഴിഞ്ഞ മൂന്നാംതീയതി ഭാര്യ അനിതകുമാരി കുളിക്കാൻപോയി തിരിച്ചു വന്നപ്പോൾ, ആരോ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച നിലയിൽ വീ

ടിനുമുന്നിൽക്കിടന്നിരുന്ന ജബസിങ്ങിനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി മരിച്ചു. കൊലയാളികളെ തേടിവരുകയാണ് പൊലീസ് .