തിരുവനന്തപുരം: കുപ്പിവെള്ള പദ്ധതി ജല അതോറിട്ടിയിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, അശാസ്ത്രീയ പുനഃസംഘടനാ നിർദ്ദേശം തള്ളിക്കളയുക, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി പദവി നിയമ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജലഭവനിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ നഹാസ്, ജല അതോറിട്ടി ഓഫീസേഴ്‌സ് അസോസിയേഷൻ (അക്വാ) ജനറൽ സെക്രട്ടറി കെ.കെ. സുരേഷ്, പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വത്സപ്പൻ നായർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. തമ്പാൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി രഞ്ജീവ് നന്ദിയും പറഞ്ഞു.