kallara

ഉഴമലയ്ക്കൽ:വീട്ടുവളപ്പിൽ കല്ലറയൊരുക്കി മരണം കാത്തിരുന്ന ദമ്പതികളിൽ ഭാര്യയേയും മരണംകൊണ്ടുപോയി .ഉഴമലയ്ക്കൽ കുര്യാത്തി പനയ്ക്കോട് ജെ.ജി.എൻ ഹൗസിൽ കൊല്ലം മാർത്തോമ്മാ സഭയിലെ സുവിശേഷകനായിരുന്ന ജെ.ഗമാലിയേലിന്റെ ഭാര്യ ആർ.മേരിക്കുട്ടി(83)യാണ് ഇക്കഴിഞ്ഞ ദിവസം മരിച്ചത്.

ദീർഘകാലത്തെ സുവിശേഷ ജീവിതത്തിനുശേഷം വിശ്രമം നയിച്ചിരുന്ന ഗമാലിയേൽ 2008 മേയ് 7നാണ് മരിച്ചത്.മരണത്തിന് ആറുമാസം മുൻപ് ഗമാലിയേൽ വീട്ടുവളപ്പിൽ തനിക്കും ഭാര്യയ്ക്കും അന്ത്യ വിശ്രമത്തിനായി കല്ലറ പണിതിരുന്നു .ഇതിനോടൊപ്പം കല്ലറയിൽ മരണ ശേഷം വയ്ക്കേണ്ട ദമ്പതികളുടെ ഫോട്ടോയും ഇടേണ്ട വസ്ത്രങ്ങളുംവരെ ഇവർ സൂക്ഷിച്ചിരുന്നു.

ആറുമാസം കഴിഞ്ഞ്ഗമാലിയേൽ മരിച്ചപ്പോൾ ഈ കല്ലറയിൽ തന്നെ സംസ്ക്കാരം നടത്തിയിരുന്നു.മേരിക്കുട്ടിയും ഇക്കഴിഞ്ഞ ദിവസം മരിച്ചതോടെ ബന്ധുക്കൾ ഭർത്താവ് ഒരുക്കിയ കല്ലറയിൽതന്നെ ഭാര്യയേയും അടക്കം ചെയ്തു.മക്കൾ:സാം,സ്റ്റാൻലി പ്രകാശ്,അലക്സ്,സൂസൻ.മരുമക്കൾ ജസ്റ്റിൻ, സിന്ധു,ഷൈജ,ഷൈനി.