ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഇരട്ട സ്വർണം. 32 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ഫിദ ഹാജത്തും, 45 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ എ. ദേവസൂര്യയുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിനായി സ്വർണം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഇരുവരും ആറ്റിങ്ങൽ കരാട്ടേ ടീം അംഗങ്ങളാണ്.