തിരുവനന്തപുരം: ദേശീയപാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി കേന്ദ്രസർക്കാർ 457 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചകളുടെയും മുഖ്യമന്ത്രിയുടെ ഇടപെടലുകളുടെയും ഫലമായി 203.5 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതോടെ 595 കിലോമീറ്റർ ദൈർഘ്യമുള്ള 60 പ്രവൃത്തികൾക്കായി 898 കോടി ലഭിച്ചെന്നും എം.സി. കമറുദീന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
കേന്ദ്രസഹായം ഇങ്ങനെ: കൊല്ലത്തെ അമ്പലത്തുംകാല പുനലൂർ (40 കോടി), കടപ്പുഴകൊല്ലകടവ് (44 കോടി), ഹൈസ്കൂൾ ജംഗ്ഷൻകടപ്പുഴ (34 കോടി), എറണാകുളം കക്കടാശേരി മറ്റക്കുഴി (45 കോടി), ഇടുക്കി അറുപത്തിയാറാം മൈൽ ഗവ. പോളിടെക്നിക് വണ്ടിപ്പെരിയാർ (10 കോടി), ചാട്ടുപാറ ഇരുമ്പുപാലം (14 കോടി), അടിമാലി കുമളി (33 കോടി), ചെറുതോണിപാലം (25 കോടി), മലപ്പുറം കുറ്റിപ്പുറംകാപ്പിരികാട് (47 കോടി), കുരിയാട് എടരിക്കോട് (13 കോടി), പാലക്കാട് ഒലവക്കോട് താണാവ് ചന്ദ്രനഗർ (13 കോടി), വയനാട് അടിവാരംചുണ്ടെൽ (33 കോടി), കണ്ണൂർ പരിയാരംതൃച്ചമ്പരം (17 കോടി), കാസർകോട് പെർവാഡ് ചട്ടഞ്ചാൽ (36 കോടി) എന്നീ റീച്ചുകളുടെ നിർമ്മാണത്തിനും വിവിധ ജില്ലകളിലെ അറ്റകുറ്റപ്പണികൾക്കും പാലങ്ങളുടെ നവീകരണത്തിനുമായി 53 കോടിയുമാണ് അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.