തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച വയോജന കേന്ദ്രത്തിനുള്ള വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സാരഥികൾക്ക് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുമോദനവും സ്നേഹാദരവും ഇന്ന് അയ്യങ്കാളി ഹാളിൽ നടക്കും. വൈകിട്ട് 5ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉപഹാരങ്ങളും ഐ.ബി. സതീഷ് എം.എൽ.എ കീർത്തിപത്രവും സമർപ്പിക്കും. രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ.എ, മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള, കിയാൽ എം.ഡി വി. തുളസീദാസ്, ലത്തീൻ അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കലാപ്രേമി ബഷീർ ബാബു, ബീമാപള്ളി റഷീദ്, എ. സൈഫുദ്ദീൻ ഹാജി, എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ എസ്. അഹമ്മദ്, കൗശൽ പ്രഭാകർ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 4 മുതൽ തിരു. മെഡ്ലി ജംഗ്ഷൻ ബാൻഡ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും അരങ്ങേറും.