വിതുര:തൊളിക്കോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ കോൺഗ്രസ് തൊളിക്കോട്,പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വാഹനസമരജാഥ സംഘടിപ്പിക്കും.ഇന്ന് രാവിലെ 8.30ന് പനയ്ക്കോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ പാലോട് രവി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് തൊളിക്കോട് ജംഗ്ഷനിൽ നടക്കുന്ന സമാപനയോഗം കെ.എം.ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.എസ്.ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.