തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി .എസ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക് ) പ്രവേശന പരീക്ഷ 9ന് നടത്തും. ദേശീയതലത്തിൽ 47 പരീക്ഷാകേന്ദ്രങ്ങളിലായി 4626 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജാണ് പരീക്ഷാകേന്ദ്രം. ഹാൾടിക്കറ്റ് www.ignou.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാർത്ഥികൾ പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അഭ്യർത്ഥന സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് റീജയണൽ ഡയറക്ടർ, ഇഗ്‌നോ റീജിയണൽ സെന്റർ , രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി.ഒ , തിരുവനന്തപുരം 695 002. ഫോൺ 0471 2344113, 2344120