വെഞ്ഞാറമൂട്: മത്തനാട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ജൂലൈ 22ന് നടന്ന സ്വർണാരൂഢ പ്രശ്ന വിധികളുടെ അടിസ്ഥാനത്തിലുള്ള പരിഹാരക്രിയകൾ 13ന് നടക്കും.രാവിലെ 6 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജെ.ദേവനാരായണൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങൾ,ഭക്തജനങ്ങൾ,അഭ്യുദയകാംക്ഷികൾ തുടങ്ങി എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു.