തിരുവനന്തപുരം : ലയൺസ് ക്ളബ്സ് ഡിസ്ട്രിക്ട് 318 എ യുടെ പോസ്റ്റർ രചനാമത്സരം 9ന് വെള്ളയമ്പലം ജവഹർ ബാലഭവനിൽ രാവിലെ 8.30ന് നടത്തും. 3.5 ലക്ഷം രൂപയാണ് സമ്മാനം. ലയൺസ് ഡിസ്ട്രിക്ടിലെ പാറശാല മുതൽ ഹരിപ്പാട് വരെയുള്ള ക്ളബുകൾ സ്കൂളുകളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളുടെ ഡിസ്ട്രിക്ട് തല ഫൈനൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇതുവരെ ഇൗ മത്സരങ്ങളിൽ പങ്കെടുക്കാത്ത 11 വയസ് മുതൽ 13 വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് വയസ് തെളിയിക്കുന്ന രേഖയുമായി മത്സരകേന്ദ്രത്തിലെത്തിയാൽ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കാം. 'സമാധാനത്തിലേക്ക് യാത്ര' എന്നതാണ് വിഷയം. മത്സരങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കും. ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വൈസ് ഗവർണർ ഗോപകുമാർ മേനോൻ, മുൻ ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡിസ്ട്രിക്ട് ചെയർമാൻ എസ്. പ്രദീപ് എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446643333.