ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേസ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൂട്ടധർണ സംഘടിപ്പിക്കുന്നു. ഇന്ന് ആറ്റിങ്ങൽ താലൂക്ക് ഓഫീസിന് മുന്നിലാണ് ധർണ സംഘടിപ്പിക്കുന്നത്. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. ഹരിദാസ് അർച്ചന, ജില്ലാ സെക്രട്ടറി എസ്. സാബു ജനത, സംസ്ഥാന ഫെഡറേഷൻ സെക്രട്ടറി ലോറൻസ് ബാബു, മുൻ ജില്ലാ സെക്രട്ടറി എച്ച്. നാസിം എന്നിവർ സംസാരിക്കും. കെ.എസ്.ആർ.ടി.സിയുടെ കടന്നു കയറ്റവും സ്കൂൾ കുട്ടികളുടെ എസ്.ടി പ്രശ്നവും,​ ഇൻഷ്വറൻസ് പ്രിമിയം വർദ്ധനവും സ്വകാര്യ ബസ് ഉടമകളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. ഇതുകാരണം പല ബസ് ഉടമകളും പട്ടിണിയുടെ വക്കിലാണ്. അടിയന്തരമായി പ്രശ്നം ചർച്ചചെയ്ത് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.