തിരുവനന്തപുരം: ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡം അടിക്കടി പുനർനിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇറക്കിയ അന
ധികൃത ഉത്തരവുകൾ വിവാദമാവുന്നു.
പി.എസ് സി എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ്പ്രസീദ്ധീകരിച്ച ശേഷം , നിശ്ചിത യോഗ്യതയിൽ മാറ്റം വരുത്തി മൂന്ന് മാസത്തിനിടെ നാല് ഉത്തരവുകലാണ് മന്ത്രിയുടെ ഓഫീസിൽ
നിന്ന് ഇറക്കിയത്. പി.എസ്.സിയെ മറികടന്നുള്ള ഈ ഉത്തരവുകൾ , നിശ്ചിത യോഗ്യതയില്ലാത്ത ഒരു വിഭാഗം ഉദ്യോഗാർത്ഥികളെ സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം. പി.എസ്.സിയെയും ഉദ്യോഗാർത്ഥികളെയും ഇത് ആശയക്കുഴപ്പത്തിലാക്കി
ഹൈസ്കൂൾ തലത്തിൽ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഫിസിക്കൽ സയൻസ് അദ്ധ്യാപകർക്ക് ഈ വിഷയങ്ങളിൽ ഏതെങ്കിലുമൊന്ന് മുഖ്യവിഷയവും മറ്റേത് ഉപവിഷയമായും നേടിയ ബിരുദമാണ് യോഗ്യത പി.എസ്.സി നിശ്ചയിച്ചിട്ടുള്ള .യോഗ്യത .2018 ആഗസ്റ്റിൽ നടന്ന പരീക്ഷ എഴുതിയവരിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ പുറത്താക്കിയാണ് ഇൗ വർഷം ജൂലായിലാണ് മൂവായിരത്തോളം പേരുടെ ഷോർട്ട് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധപ്പെടുത്തിയത്. എന്നാൽ, ബിരുദതലത്തിൽ കെമിസ്ട്രിയോ ഫിസിക്സോ മാത്രം മുഖ്യവിഷയമായും മറ്റേതെങ്കിലും വിഷയം സബ്സിഡിയറിയായും പഠിച്ചവർക്കും നിയമനത്തിന് അർഹത ലഭിക്കുന്ന വിധത്തിൽ യോഗ്യതയിൽ മാറ്റം വരുത്തി മന്ത്രിയുടെ ഒാഫീസ് ഉത്തരവിറക്കി. എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുകയും യോഗ്യതയില്ലാത്തതിന്റെ പേരിൽ ഷോർട്ട് ലിസ്റ്റിൽ നിന്ന് പുറത്താവുകയും ചെയ്ത ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ തുടർന്ന് ഹൈക്കോടതി ഉത്തരവ് നേടി പി.എസ് സിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തതായാണ് ആക്ഷേപം. ഇന്റർവ്യൂ പൂർത്തിയായിട്ടില്ല.
മൂന്ന് മാസം ;
നാല് ഉത്തരവ്
പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് ഈ വർഷം ജൂൺ 6 ന് ഇറക്കിയ ഉത്തരവിൽ കെമിസ്ട്രിയും ഫിസിക്സും ബിരുദ തലത്തിൽ പഠിച്ചവർ മാത്രമാണ് ഫിസിക്കൽ സയൻസ് അദ്ധ്യാപകരാകാൻ യോഗ്യരെന്ന് വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് ഭേദഗതി ചെയ്ത് ജൂൺ 26 ന് പുറത്തിറങ്ങിയ ഉത്തരവിൽ, ജൂൺ 6 നു ശേഷം മാത്രമേ ആദ്യ ഉത്തരവിന് സാധുതയുള്ളൂ എന്നാക്കി മാറ്റി.
ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബിരുദമാണ് യോഗ്യത എന്നു വ്യക്തമാക്കി ആഗസ്റ്റ് 8 ന് വീണ്ടും ഉത്തരവിറക്കി.
ഈ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ് ആഗസ്റ്റ് 21 ന് പുറത്തിറക്കിയ ഉത്തരവിലാണ് യോഗ്യത തകിടം മറിഞ്ഞത്. യോഗ്യത ഫിസിക്സ്, കെമിസ്ട്രി ഇവയിലേതെങ്കിലും ഒന്ന് മുഖ്യ വിഷയമായി പഠിച്ചാൽ മതി എന്നാണ് പുതിയ ഉത്തരവ്.