വെഞ്ഞാറമൂട്: മാതൃകാ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി നെല്ലനാട് പഞ്ചായത്തിൽ ബോധവത്കരണ ക്ലാസും,ഭക്ഷ്യ സുരക്ഷാ ലൈസൻസ് - രജിസ്ട്രേഷൻ മേളയും നടക്കും.എല്ലാ ഭക്ഷ്യ സംരഭകരും ലൈസൻസ്,രജിസ്ട്രേഷൻ എടുത്ത് നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.11ന് രാവിലെ 11 മുതൽ 2 വരെ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെയും,അംഗനവാടി,ആശാ വർക്കർ എന്നിവരുടെ ബോധവത്കരണ ക്ലാസും 12ന് ഉച്ചയ്ക്ക് 2 മുതൽ കുടുംബശ്രീ,കാർഷിക കർമ്മ സേന,റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ ക്ലാസും നെല്ലനാട് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും.11 മുതൽ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലൈസൻസ്,രജിസ്ട്രേഷൻ മേള വെഞ്ഞാറമൂട് അക്ഷയ സെന്ററിൽ നടക്കും.