നെയ്യാറ്റിൻകര : ബാലരാമപുരം പരുത്തിച്ചക്കോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ചു (24) ഭർത്താവ് പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ്‌കുമാറിന്റെ വീട്ടിൽ മരിച്ച നിലയിൽ . ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. . മഞ്ഞാലുമൂട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് കഴിഞ്ഞ് ജോലിക്കു ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അഞ്ജു. പാലക്കാട് കെ.എ.പി. ബറ്റാലിയനിലെ പൊലീസുകാരനാണ് സുരേഷ്‌കുമാർ. ഡെപ്യൂട്ടേഷനിൽ നിയമസഭയിലെ വാച്ച് ആൻഡ് വാർഡാണിപ്പോൾ . അദ്വൈദ് മകനാണ്. അസ്വാഭാവിക മരണത്തിന് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.