തിരുവനന്തപുരം : ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ പാറശാല മുതൽ ഹരിപ്പാടുവരെയുള്ള 128 ലയൺസ് ക്ളബുകളിൽ നിന്ന് പ്രസിഡന്റുമാർ, എൽ.സി.ഐ.എഫ് കോ ഓർഡിനേറ്റർമാർ, ഡിസ്ട്രിക്ട് ഭാരവാഹികൾ എന്നിവർക്കായി എൽ.സി.ഐ.എഫ് കോൺക്ളേവ് എന്ന പേരിൽ ശില്പശാല സംഘടിപ്പിക്കുന്നു. 9ന് സ്റ്റാച്യുവിലെ ഹോട്ടൽ റസിഡൻസി ടവറിൽ വൈകിട്ട് 3.30ന് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ ഉദ്ഘാടനം ചെയ്യും. എൽ.സി.ഐ.എഫ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർമാരായ ടി. ബിജുകുമാർ, ഡോ. ആർ. രാംജഷ് എന്നിവർ നേതൃത്വം നൽകും. കാമ്പെയിൻ 100 പദ്ധതിയിലൂടെ വർഷംതോറും 200 മില്യൻ പൊതുജനങ്ങളിൽ സേവനം ലഭ്യമാകുന്ന പദ്ധതികളുടെ വിവരണവും എൽ.സി.ഐ.എഫ് റിജിയണൽ ഡെവലപ്മെന്റ് ഇൻ മുംബയിലെ ശരണ്യദാസ്, മർട്ടിപ്പിൾ
എൽ.സി.ഐ.എഫ് കോ ഓർഡിനേറ്റർ ജോയിതോമസ് എന്നിവരുടെ ക്ളാസുകളും ഉണ്ടായിരിക്കും.വൈസ് ഗവർണർ ഗോപകുമാർ മേനോൻ, ഡിസ്ട്രിക്ട് സെക്രട്ടറി, സി.കെ. ജയചന്ദ്രൻ, ക്യാമ്പയിൻ 100 ഡിസ്ട്രിക്ട് കോ ഒാർഡിനേറ്റർ ബി.എസ്. സുരേഷ് കുമാർ, ക്യാബിനറ്റ് സെക്രട്ടറി ഡോ. പി.എൻ. മോഹൻദാസ്, ട്രഷറർ വി.കെ.സി. പിള്ള എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.