വർക്കല: വർക്കല ടൗൺ ലയൺസ് ക്ലബും ഇൻസൈറ്റ് കണ്ണാശുപത്രിയും സംയുക്തമായി നടയറ ഗവ. മുസ്ലിം ഹൈസ്കൂളിൽ കുട്ടികളിലെ അന്ധത നിർമ്മാർജ്ജനക്യാമ്പ് നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. പി.ഡി.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.വേണുഗോപാൽ, ക്ലബ് സെക്രട്ടറി ഡഗ്ലസ് വി. ഹരിഹരപുരം, ഷാനവാസ്, മുൻ പ്രസിഡന്റ് സജി, അദ്ധ്യാപകരായ ഗംഗ, ബിന്ദു, പവിത്രൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 50ഓളം കുട്ടികളിൽ നേത്രരോഗം കണ്ടെത്തുകയും തുടർചികിത്സ ശുപാർശ ചെയ്യുകയും ചെയ്തു. സൗജന്യ കണ്ണട വിതരണവും ഉണ്ടാകും.