തിരുവനന്തപുരം : ഗുരു നിത്യചൈതന്യയതിയുടെ 95-ാം ജയന്തി ആഘോഷവും ഡോ. എസ്.കെ. രാധാകൃഷ്ണൻ നയിക്കുന്ന ശ്രീനാരായണഗുരുവിന്റെ ദർശനമാല അസത്യദർശനം പഠനക്ളാസും കെ. സുലോചനന്റെ ഗുരുകൃതി പാരായണവും ഇന്ന് വൈകിട്ട് 5.30ന് പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ (തോപ്പിൽവീട്) നടക്കും. ശ്രീനാരായണഗുരു ഹോംസ്റ്റഡി സർക്കിളിന്റെ 9-ാമത് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അറിവിന്റെ ആദ്യപാഠങ്ങൾ എന്ന ഗ്രന്ഥത്തെ കുറിച്ചുള്ള പഠനക്ളാസും ഉണ്ടായിരിക്കുമെന്ന് കൺവീനർ എസ്. ശ്രീകണ്ഠൻ അറിയിച്ചു. ഫോൺ: 9633438005.