തിരുവനന്തപുരം: കേരള മിൽക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് ആൻ‌ഡ് വർക്കേഴ്സ് അസോസിയേഷൻ നേതൃസംഗമവും ധനസഹായ വിതരണവും ഇന്ന് പ്രസ്ക്ലബിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ബിജു എസ്. നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 2ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു ധനസഹായം വിതരണം ചെയ്യും. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് കേരള ഡയറി അസോസിയേഷൻ സെക്രട്ടറി രാഖുൽ കൃഷ്ണൻ പ്രകാശനം ചെയ്യും.ഭക്ഷ്യ സുരക്ഷ, ബാങ്കിംഗ്, നികുതി എന്നീവിഷയങ്ങളിൽ ക്ലാസുകൾ നടക്കും. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമീം, ട്രഷറർ ഹംസ പതാരി തുടങ്ങിയവർ പങ്കെടുക്കും.