നെടുമങ്ങാട്: നഗരസഭയിൽ 2019 -20 വാർഷിക പദ്ധതിയുടെ ഭാഗമായി 1,500 കുടുംബങ്ങൾക്ക് 45 ദിവസം വളർച്ചയെത്തിയ 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.നഗരസഭാതല വിതരണോദ്ഘാടനം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു മേലാംകോട്ട് നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ വെറ്ററിനറി സർജൻ ഡോ.സൈര പദ്ധതി വിശദീകരിച്ചു.